top of page

ഗർഭിണീചര്യ

Updated: Mar 11, 2022



ആഹാരങ്ങൾ

  • 2 മണിക്കൂർ ഇടവിട്ട് മിതമായ രീതിയിൽ ഭക്ഷണം കഴിക്കുക. വയറ്റിൽ ഗ്യാസ് കയറുവാതിരിക്കാനും കൂടുതൽ ഭക്ഷണം കഴിക്കുവാനും ഈ രീതി സഹായിക്കും.


  • 1 ഗ്ലാസ് പാൽ 2 നേരം കുടിക്കുക. പാൽ ഒരു സമ്പൂർണാഹാരമാണ്. ശരീരത്തിന് ആവശ്വമായ ധാരാളം പോഷകഗുണങ്ങൾ പാലിലുണ്ട്. പ്രസവത്തിനുശേഷം മുലപ്പാൽ ധാരാളം ഉണ്ടാകുവാനും ശരീരത്തിലെ എല്ലുകളുടെ പോഷണത്തിനും പാൽ അത്യാവശ്വമാണ്.


  • ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുക. പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും ആവശ്യമായ വൈറ്റമിന്സും മിനറൽസും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ഗർഭാവസ്ഥയിലുണ്ടാവുന്ന പോഷകക്കുറവ് ഇല്ലാതാക്കുകയും ദഹനശക്തിയെ വർധിപ്പിക്കുകയും ചെയ്യും.


  • 8 ഗ്ലാസ് (2 ലിറ്റർ) വെള്ളം ഒരു ദിവസം കുടിക്കുക. ഗർഭിണികൾക്ക് മലബന്ധവും മൂത്രത്തിൽ പഴുപ്പും വരുവാനുള്ള സാധ്യത കൂടുതലായതിനാൽ സാധിക്കുന്നത്രം ധാരാളം വെള്ളം കുടിക്കുക.


  • ഭക്ഷണങ്ങളെല്ലാം നന്നായി വേവിച്ചു കഴിക്കുക. എല്ലാ ഭക്ഷണങ്ങളും പ്രത്യേകിച്ചു ഇറച്ചി, മീൻ, മുട്ട, മുളപ്പിച്ച ധാന്യങ്ങൾ, തുടങ്ങിയവ നന്നായി കഴുകി വൃത്തിയാക്കി നല്ലവണ്ണം വെന്തതിനുശേഷം മാത്രം കഴിക്കുക.



ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  • ചെമ്മീൻ - ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നവരാരും ചെമ്മീൻ കഴിക്കരുത്.

  • Shark, Tuna മത്സ്യങ്ങൾ പൈനാപ്പിൾ

  • മുതിര - ആദ്യത്തെ 4 മാസം വരെ മുതിര ഒഴിവാക്കുക.

  • അധികം മധുരമുള്ള ബേക്കറി പലഹാരങ്ങൾ

  • Gestational Diabetes (ഗർഭാവസ്ഥയിലുണ്ടാകുന്ന പ്രമേഹം) ഇപ്പോൾ വളരെ കൂടുതലായിട്ടാണ് കണ്ടുവരുന്നത്. അതിനാൽ അതിമധുരങ്ങളായ പലഹാരങ്ങളും സ്വീറ്റ്സും കഴിക്കുന്നത് കുറക്കുക.

  • ചായ, കാപ്പി - ഇവയിൽ caffein അടങ്ങിയിട്ടുള്ളതിനാൽ ഇവ കുഞ്ഞിന്റെ birth weight കുറക്കാൻ സാധ്യതയുണ്ട്. അതിനാൽ ചായയുടെയും കാപ്പിയുടെയും അളവ് 1 - 2 ചെറിയ കപ്പിലേക്കു കുറയ്ക്കുക. സാധിക്കുമെങ്കിൽ ഒഴിവാക്കുക.


വിഹാരങ്ങൾ



  • വിഷമങ്ങളും മാനസികസമ്മർദ്ദങ്ങളുമില്ലാതെ എപ്പോഴും സന്തോഷവതിയായിട്ടിരിക്കുക.

  • സദ്വചനങ്ങളും മാനസികോന്മേഷം നൽകുന്ന കാര്യങ്ങളും ശ്രവിക്കുക.

  • ദിവസവും അരമണിക്കൂറെങ്കിലും രാവിലെയും വൈകീട്ടും ഒട്ടും ആയാസമില്ലാതെ സാവധാനം നടക്കുക.

  • വ്യക്തിശുചിത്വം പാലിക്കുക.

  • നല്ല ചിന്തകളിലും സംഭാഷണങ്ങളിലും ഏർപ്പെടുക.

  • അധികം ഭാരമുള്ള വസ്തുക്കൾ നിലത്തുനിന്നും ഉയർത്തരുത്.

  • കിടക്കുമ്പോൾ ചെരിഞ്ഞു മാത്രം കിടക്കുക. സാവധാനം ചെരിഞ്ഞു മാത്രം കിടക്കുന്നിടത്തു നിന്ന് എഴുന്നേൽക്കുക.

  • 7 - 8 മണിക്കുറെങ്കിലും ഉറങ്ങുക.

231 views0 comments
bottom of page